കെ എം ഷാജിക്ക് വധഭീഷണി

തിങ്കള്‍, 20 ഓഗസ്റ്റ് 2012 (13:48 IST)
PRO
PRO
മുന്‍ യൂത്ത് ലീഗ് പ്രസിഡന്റ് കെ എം ഷാജി എം എല്‍ എയ്ക്ക് വധ ഭീഷണി. ഫോണ്‍ വഴിയാണ് വധ ഭീഷണി വന്നത്. ഇന്റര്‍നെറ്റ്‌ ഫോണ്‍ വഴിയും യു എ ഇയില്‍ നിന്നു മൊബെയില്‍ ഫോണുകള്‍ വഴിയുമാണ്‌ വധഭീഷണിയുണ്ടായത്‌. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തുടര്‍ച്ചയായി ഷാജിയുടെ മൊബൈല്‍ ഫോണില്‍ വിളിച്ച് വധ ഭീഷണി മുഴക്കുകയായിരുന്നു.

'വയനാട്ടില്‍ നിന്ന്‌ വന്ന്‌ കണ്ണൂരില്‍ കിടന്ന്‌ വിലസേണ്ട, പോലീസുണ്ടെന്ന് കരുതി അഹങ്കരിക്കേണ്ട, ശരിയാക്കികളയും' എന്നിങ്ങനെയായിരുന്നു ഭീഷണി. യുഎഇയില്‍ നിന്നു വിളിച്ച ഫോണ്‍ നമ്പറുകള്‍ ഷാജി സൈബര്‍ സെല്ലിനു കൈമാറിയിട്ടുണ്ട്‌.

ഇത്തരം ഭീഷണികള്‍ക്കു മുന്നില്‍ പതറില്ലെന്നും ജനങ്ങള്‍ തന്നിലര്‍പ്പിച്ച ഉത്തരവാദിത്വം പൂര്‍ണമായും നിറവേറ്റുമെന്നും ഷാജി പറഞ്ഞു. ഭീഷണിയിലൂടെ തന്നെ ഇല്ലാതാക്കാന്‍ കഴിയുമെന്ന്‌ ആരും കരുതേണ്ടന്നും ഷാജി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക