കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി അതീവ ഗുരുതരം: ആര്യാടന്‍ മുഹമ്മദ്

വ്യാഴം, 31 ഒക്‌ടോബര്‍ 2013 (13:14 IST)
PRO
PRO
കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി അതീവ ഗുരുതരമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ജീവനക്കാര്‍ക്ക് ഈ മാസം ശമ്പളവും പെന്‍ഷനും നല്‍കുന്നതിന് പണമില്ലെന്ന് മന്ത്രി പറഞ്ഞു. കെഎസ്ഇബി കമ്പനിവത്കരിച്ചാലും സ്വകാര്യ പങ്കാളിത്തം ഉണ്ടാകില്ലെന്നും ആര്യാടന്‍ വ്യക്തമാക്കി.

കെഎസ്ഇബി ഇല്ലാതായത് എല്‍ഡിഎഫിന്റെ ഭരണകാലത്താണ്. കെഎസ്ഇബിയുടെ കമ്പനിവത്കരണം ആദ്യം തുടങ്ങിവെച്ചത് എല്‍ഡിഎഫാണെന്നും അന്നില്ലാത്ത പ്രതിഷേധം ഇന്ന് ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും ആര്യാടന്‍ പറഞ്ഞു.

കെഎസ്ഇബിയെ കമ്പനിയാക്കാനുള്ള തീരുമാനത്തിന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് അനുമതി നല്‍കിയത്. 2003ലെ വൈദ്യുതനിയമത്തിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ഇബിയെ കമ്പനിയാക്കാന്‍ തീരുമാനിച്ചത്.

വെബ്ദുനിയ വായിക്കുക