കുര്യന്‍ സോണിയയെ കണ്ടു; രാജി വച്ചേക്കുമെന്ന് അഭ്യൂഹം
വ്യാഴം, 14 ഫെബ്രുവരി 2013 (17:22 IST)
PRO
PRO
രാജ്യസഭ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സോണിയയുടെ 10 ജന്‍പഥ് നഗറിലുള്ള വീട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. സൂര്യനെല്ലികേസില്‍ ആരോപണവിധേയനായ കുര്യന്‍ തന്റെനിലപാട് വ്യക്തമാക്കാനായി കഴിഞ്ഞ ഒരാഴ്ചയായി സോണിയയെ കാണാന്‍ ശ്രമിക്കുന്നു.
സൂര്യനെല്ലിക്കേസില്‍ തന്റെ നിരപരാധിത്വം ബോധിപ്പിച്ചുകൊണ്ട് നേരത്തെ സോണിയക്കും ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിക്കും കുര്യന്‍ കത്തയച്ചിരുന്നു. കുടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ കുര്യന്‍ വെളിപ്പെടുത്തിയില്ല.
ബി.ജെ.പി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കുര്യന്റെരാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. കേരളത്തിലും കുര്യന്റെരാജി ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു.