കിളിര്‍ത്ത നെല്ലിനും സംഭരണ വില നല്‍കും

WD
കുട്ടനാട്ടില്‍ കഴിഞ്ഞ വേനല്‍ മഴയില്‍ നശിച്ച നെല്ലിനും നല്ല നെല്ലിന്‍റെ വില നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ഇന്ന് ഇറങ്ങും.

ഞായറാഴ്‌ച ആലപ്പുഴ കളക്ടറേറ്റില്‍ കൃഷി വകുപ്പു മന്ത്രി മുല്ലക്കര രത്‌നാകരനും സഹകരണ-കയര്‍ വകുപ്പുമന്ത്രി ജി. സുധാകരനും മില്ലുടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം. മില്ലുടമകള്‍ സംഭരിച്ച നെല്ലിന് ക്വിന്റലിന്‌ 600 രൂപ പ്രകാരം നല്‍കാമെന്ന്‌ ധാരണയായി. ബാക്കി 400 രൂപ സര്‍ക്കാര്‍ നല്‍കും.

ഇതനുസരിച്ച് നല്ല നെല്ലിന്‍റെ അതേ വില തന്നെ കിളിര്‍ത്ത നെല്ലിനും ലഭികും. കിളിര്‍ത്ത നെല്ലിന്‌ സംഭരണവില നല്‍കണമെന്നത്‌ കുട്ടനാട്ടിലെ കര്‍ഷകരുടെ ഒന്നടങ്കമുള്ള ആവശ്യമായിരുന്നു. കുട്ടനാട്ടില്‍നിന്ന്‌ മില്ലുടമകള്‍ 9198.42 ക്വിന്‍റല്‍ കിളിര്‍ത്ത നെല്ലാണ്‌ സംഭരിച്ചത്‌. ഇനി 500 ക്വിന്‍റല്‍ കൂടി സംഭരിക്കാനുമുണ്ട്‌.

മില്ലുടമകള്‍ സര്‍ക്കാരുമായി ധാരണയിലെത്തിയതനുസരിച്ച്‌ 5.52 കോടി രൂപ കര്‍ഷകര്‍ക്ക്‌ നല്‍കണം. സര്‍ക്കാരിന്‍റെ വിഹിതമായി 3.68 കോടി രൂപ നല്‍കേണ്ടി വരും.

വെബ്ദുനിയ വായിക്കുക