തനിക്കെതിരേയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് നികുതി വെട്ടിച്ച് കാര്‍ ഇറക്കുമതി ചെയ്തെന്ന കേസിലെ പ്രധാനപ്രതിയും മലയാളിയുമായ അലക്സ് സി ജോസഫ് ഡിഎംകെ നേതാവ് സ്റ്റാലിന്റെ കുടുംബത്തിന് താന്‍ കാര്‍ നല്‍കിയിട്ടില്ലെന്നും 2001 നു ശേഷം താന്‍ കാര്‍ ബിസിനസ് ചെയ്തിട്ടില്ലെന്നും അലക്സ് പറഞ്ഞു.
2007 നു ശേഷം കാര്‍ ഇറക്കുമതി ചെയ്തതിനെക്കുറിച്ചാണ് നിലവില്‍ സിബിഐയും ഡിആര്‍ഐയും അന്വേഷിക്കുന്നത്. ഇതില്‍ തനിക്ക് യാതൊരു പങ്കുമില്ല. ബിസിസിഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന് താന്‍ കാര്‍ നല്‍കിയിട്ടുണ്ട്. അത് 2001 ന് മുന്‍പാണെന്നും അലക്സ് ജോസഫ് പറഞ്ഞു.
സിബിഐ പറഞ്ഞ 2007 ന് ശേഷം താന്‍ ആര്‍ക്കും ഒരു സൈക്കിള്‍ പോലും വാങ്ങി നല്‍കിയിട്ടില്ല. നേരത്തെ കാര്‍ ഇറക്കുമതി ചെയ്തപ്പോള്‍ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്നും ഇത് നല്‍കാത്തതിലുള്ള പകയായിരിക്കാം പുതിയ കേസിന് കാരണമെന്നും അലക്സ് പറഞ്ഞു.