കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്; പ്രതിഷേധം ശക്തമാകുന്നു, മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം, വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു

വെള്ളി, 15 നവം‌ബര്‍ 2013 (11:51 IST)
PRO
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വടക്കന്‍ കേരളത്തില്‍ പലയിടത്തും യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുകയാണ്. കണ്ണൂര്‍ കൊട്ടിയൂരിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കോഴിക്കോട് പല പ്രദേശങ്ങളിലും സംഘര്‍ഷം ശക്തമാകുകയാണ്.

മാധ്യമപ്രവര്‍ത്തകരെയും മറ്റും മര്‍ദ്ധിച്ചു. ക്യാമറകള്‍ തകര്‍ത്തു. നിരവധി വാഹങ്ങള്‍ക്ക് തീയിട്ടു. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നേരെ കല്ലെറിയുകയും റോഡ് കയ്യേറുകയും ചെയ്തു.

പൊലീസിന് സ്ഥലത്തേക്ക് അടുക്കാനാവാത്ത സാഹചര്യമാണുള്ളത്. കല്ലേറില്‍ നിരവധി പൊലീസുകാര്‍ക്ക് പരുക്കേറ്റു. പശ്ചിമഘട്ട സംരക്ഷണത്തിന് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം വിജ്ഞാപനമിറക്കിയിരുന്നു.

കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളായ തിരുവമ്പാടി, കോടഞ്ചേരി, കൂടരഞ്ഞി, പുതുപ്പാടി കാവിലംപാറ എന്നീ പഞ്ചായത്തുകളില്‍ ഇന്നു ഹര്‍ത്താലാണ്‍. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

ഇടുക്കിയിലും മലപ്പുറത്തും നാളെയാണു ഹര്‍ത്താല്‍. മലപ്പുറത്ത് മലയോര മേഖലയില്‍ മാത്രമാകും ഹര്‍ത്താല്‍. എല്‍ഡി‌എഫും യുഡി‌എഫും ഹര്‍ത്താലുകളില്‍ പങ്കെടുക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക