കവിയൂര്‍ പീഡനം; പിതാവ് പീഡിപ്പിച്ചെന്ന വാദം അംഗീകരിക്കാന്‍ കോടതി വിസമ്മതിച്ചു

വെള്ളി, 25 ജനുവരി 2013 (19:01 IST)
PRO
PRO
കവിയൂര്‍ പീഡനക്കേസില്‍ അനഘയെ അച്ഛന്‍ പീഡിപ്പിച്ചെന്ന സിബിഐയുടെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി. അനഘയെ അച്ഛന്‍ നാരായണന്‍ നമ്പൂതിരി പീഡിപ്പിച്ചതായി സിബിഐ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. സിബിഐയുടെ വാദത്തിന്‌ ശാസ്ത്രീയ തെളിവുകള്‍ ഇല്ലെന്ന്‌ കോടതി നിരീക്ഷിച്ചു.

സിബിഐയുടെ വാദം കുടുംബത്തിന്‌ അപമാനമുണ്ടാക്കിയെന്ന്‌ കാണിച്ച്‌ നാരായണന്‍ നമ്പൂതിരിയുടെ സഹോദരന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ്‌ പ്രത്യേക സിബിഐ കോടതി ഇക്കാര്യം വ്യക്തമാക്കിയത്‌.

നാരായണന്‍ നമ്പൂതിരിയും കുടുംബവും ജീവനൊടുക്കിയതാണെന്ന സിബിഐയുടെ വാദം കോടതി അംഗീകരിക്കുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക