കലാഭവന്‍ മണിയുടെ മരണം: വിശദമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

വെള്ളി, 18 മാര്‍ച്ച് 2016 (16:47 IST)
കലാഭവൻ മണിയുടെ മരണത്തിൽ ദുരൂഹതയുള്ളതായി സംശയിക്കുന്ന സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. മണിയുടെ കുടുംബം ആവശ്യപ്പെടുകയാണെങ്കില്‍ ഉന്നതതല അന്വേഷണം നടത്താൻ സർക്കാർ തയാറാണ്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണം നല്ല നിലയിലാണ് മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 
മണിയുടെ മരണം സംബന്ധിച്ച അന്വേഷണം പഴുതില്ലാതെ നടത്തണമെന്ന് ഡി ജി പിക്ക് നിര്‍ദേശം നല്‍കിയതായി നേരത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. മണിയുടെ സഹോദരനടക്കമുള്ളവര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ചെന്നിത്തല വ്യക്തമാക്കി.
 

വെബ്ദുനിയ വായിക്കുക