കരിമണല്‍ ഖനനം പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്ന് പിണറായി

ബുധന്‍, 4 ഡിസം‌ബര്‍ 2013 (13:36 IST)
PRO
PRO
കരിമണല്‍ ഖനനം പൊതുമേഖലയില്‍ മാത്രമായി നിലനിര്‍ത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എന്നാല്‍ സ്വകാര്യ കമ്പനികള്‍ക്കും ആവശ്യമായ കരിമണല്‍ ലഭ്യമാക്കണമെന്നും പിണറായി പറഞ്ഞു. കരിമണല്‍ഖനനം പൊതുമേഖലയില്‍ മാത്രമായി നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി.

കരിമണല്‍ ഖനനം പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്ന നയമാണ് ഇതുവരെ സര്‍ക്കാരുകള്‍ സ്വീകരിച്ചിരിക്കുന്നത്. പൊതുമേഖലയെ തകര്‍ക്കാനുള്ള ഗൂഢശക്തികളെ അനുവദിക്കരുതെന്നും പിണറായി പറഞ്ഞു. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ എളമരം കരീമിനെതിരെ ട്രേഡ് യൂണിയന്‍ മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ ഗോബാക് മുദ്രാവാക്യങ്ങള്‍ വിളിച്ചു.

വെബ്ദുനിയ വായിക്കുക