വകുപ്പ് മാറ്റം സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഉണ്ടായിരുന്ന തെറ്റിദ്ധാരണകള്‍ കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പുകൊണ്ട് സംഭവിച്ചതാണെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. എല്ലാ തെറ്റിദ്ധാരണകളും പരിഹരിച്ചെന്നും അദ്ദേഹം പറഞ്ഞു.
നേതാക്കള്‍ പരസ്യ പ്രസ്‌താവന നടത്തുന്നത് നിര്‍ത്തണം. ഉമ്മന്‍ചാണ്ടിയുടെ ഭാഗത്ത് നിന്ന് ശക്തമായ പിന്തുണയാണ് പാര്‍ട്ടിക്ക് ലഭിക്കുന്നത്. മേയ് രണ്ടിന് കെ പി സി സി നിര്‍വ്വാഹക സമിതിയോഗം വീണ്ടും ചേരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ എന്നിവരുമായി ചര്‍ച്ച നടത്തിയതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. ഏകദേശം അരമണിക്കൂറോളം മൂവരും കെ പി സി സി ആസ്ഥാനത്ത് മൂവരും കൂടിക്കാഴ്ച നടത്തി. പ്രസിഡന്റില്‍ നിന്ന് തനിക്ക് അര്‍ഹിക്കുന്നതിനേക്കാള്‍ പരിഗണന ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.