നിലവിൽ ഗാർഡ് റൂമിലെ കെന്നൽ ബോക്സിലാണ് മൃഗങ്ങളെ കൊണ്ടുപോകുന്നത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥർ വളർത്തുനായ്ക്കളെ ഒപ്പം കൊണ്ടുപോകുന്നതിനായി ഏർപ്പെടുത്തിയ ഈ സംവിധാനം പിന്നീട് പ്രത്യേക ഫീസടച്ച് വളർത്തുനായ്, ആട് തുടങ്ങിയവയെ കൊണ്ടുപോകുന്നതിനുള്ള സംവിധാനമായി മാററ്റിയിരുന്നു. ബുക്കിങ് തുടങ്ങിയ ഉടനെ 3000 ത്തോളം കന്നുകാലികളെയാണ് ഇതിനകം യാത്രക്കായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.