ഇത്തവണ കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളില്‍ കോണ്‍ഗ്രസ് മികച്ച രീതിയില്‍ തിരിച്ചു വരവ് നടത്തുമെന്ന് കോണ്‍ഗ്രസ് നേതാവും ഉദുമ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ കെ സുധാകരന്‍. അഴീക്കോട് മണ്ഡലത്തിലെ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി പി കെ രാഗേഷ് ഒരു തരത്തിലും കോണ്‍ഗ്രസ് വിജയത്തെ സ്വാധീനിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു. സി പി എമ്മുകാര്‍ കണ്ടമാനം കൂലികൊടുത്താണ് ആളുകളെ കൂടെക്കൊണ്ട് നടക്കുന്നതെന്നും സുധാകരന്‍ ആരോപിച്ചു.
അതേസമയം, അഴീക്കോട് മണ്ഡലത്തില്‍ മുസ്ലീംലീഗിലെ കെ എം ഷാജിക്ക് ശക്തമായ വെല്ലുവിളിയാണ് പി കെ രാഗേഷ് ഉയര്‍ത്തുന്നത്. രാഗേഷുമായി കോണ്‍ഗ്രസ്സ് നേതൃത്വം ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.
അതിന് ശേഷം രാഗേഷിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് കോര്‍പ്പറേഷന്‍ ഭരണം നഷ്ടമായത് രാഗേഷിന്റെ സാന്നിധ്യംകൊണ്ടായിരുന്നു. ലീഗില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ കണ്ണൂര്‍ നഗരസഭാ കൗണ്‍സിലര്‍ എന്‍ പി സത്താറാണ് കോണ്‍ഗ്രസിലെ സതീശന്‍ പാച്ചേനിക്കെതിരെ കണ്ണൂര്‍ മണ്ഡലത്തില്‍ രംഗത്തിറങ്ങിയ വിമതന്‍. ലീഗില്‍ നിന്നും പുറത്തായതിന് ശേഷം ഇയാള്‍ രാഗേഷിനൊപ്പം ചേരുകയായിരുന്നു.