കഞ്ചാവ് വില്പ്പന: 5 പേര്‍ അറസ്റ്റില്‍

വ്യാഴം, 24 ഡിസം‌ബര്‍ 2015 (09:53 IST)
വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവു വില്പ്പന നടത്തുന്ന അഞ്ച് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പൂതക്കുളം ലത മന്ദിരത്തില് സന്ദേശ്(19), പരവൂര്‍ തെക്കേ പനയറ വീട്ടില് ഹരികൃഷ്ണന്‍(19), പരവൂര്‍ പരശുംമൂട് ചരുവിള പുത്തന്‍‌വീട്ടില് സഹോദരങ്ങളായ അജയന്(30), രമേശന്(31), കിളിമാനൂര്‍ അടയമണ്‍ ശുഭാനിവാസില്‍ അജേഷ്(25) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്.
 
സന്ദേശ്, ഹരികൃഷ്ണന് എന്നിവരെ പൂതക്കുളം ജംഗ്ഷന് സമീപത്ത് നിന്നാണ് പിടികൂടിയത്. പിടികൂടുന്ന സമയത്ത് ഇവരുടെ പക്കല്‍നിന്നും 260 പൊതി കഞ്ചാവും  പിടിച്ചെടുത്തു. മറ്റു മൂന്നുപേരെയും പരവൂര്‍ - പാരിപ്പള്ളി റോഡില്‍ നിന്നുമാണ് പിടികൂടിയത്. 
 
വ്യാപകമായ കഞ്ചാവ് വില്പ്പന നടക്കുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു മിന്നല്‍ പരിശോധന നടത്തിയത്. കഞ്ചാവ് വില്പ്പന നടത്താനായി ഇവര്‍ ഉപയോഗിച്ച ബൈക്കുകളും എക്സൈസ് സംഘം പിടിച്ചെടുത്തു.

വെബ്ദുനിയ വായിക്കുക