സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ഭക്‍ഷ്യ സിവില്‍ സപ്ലൈസ് സഹമന്ത്രി കെ വി തോമസ് വീണ്ടും രംഗത്തെത്തി. ഒരു ലക്ഷത്തോളം അനര്‍ഹരായവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ കാര്‍ഡ് വിതരണം ചെയ്തിട്ടുണ്ടെന്നായിരുന്നു കെവി തോമസിന്‍റെ ആരോപണം.
കൊച്ചിയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ റേഷന്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയായിട്ടില്ലെന്നും കെവി തോമസ് ചൂണ്ടിക്കാട്ടി. പഞ്ചസാര സംഭരിക്കാന്‍ കഴിയാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം അനുവദിച്ച ഗോതമ്പ് സംസ്ഥാന സര്‍ക്കാര്‍ മറിച്ചുവിറ്റുവെന്ന കെ വി തോമസിന്‍റെ ആരോപണം ഏറെ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് അനര്‍ഹരായ ഒരു ലക്ഷം പേര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ കാര്‍ഡനുവദിച്ചതായി കെ വി തോമസ് തുറന്നടിച്ചിരിക്കുന്നത്.