തൊടുപുഴയിലെ മുട്ടം പ്രദേശത്ത് ഒരു വീട്ടിലെ കുഞ്ഞിനെ മുറിക്കുള്ളില്‍ മരിച്ച നിലയിലും മാതാപിതാക്കളെ വീടിനടുത്തുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.
മുട്ടത്തെ അമ്പാട്ടുകോളനിയില്‍ താമസിക്കുന്ന അറയ്ക്കണ്ടത്തില് അനീഷ് ഭാര്യ വിദ്യ നാലുവയസുകാരനായ മകന് ഗോകുല്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ പ്രശ്നങ്ങള്‍ ഇല്ലാതിരുന്ന ഇവര്‍ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല. ഇവരുടെ മകള്‍ ഗംഗ മുട്ടം ഷന്താള്‍ ജ്യോതി പബ്ലിക് സ്കൂളിലെ പ്ലേ സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ്.