ഐഎസ്സുകാര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

വ്യാഴം, 27 ജൂണ്‍ 2013 (17:30 IST)
PRO
PRO
ഹൈക്കോടതി ഐഎസ്സുകാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തി. ഹയര്‍സെക്കന്ററി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് നടപ്പാക്കാത്തതാണ് കോടതിയെ പ്രകോപിപ്പിച്ചത്. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് കോടതി ഹയര്‍സെക്കന്ററി ഡയറക്ടറെ വിളിച്ചുവരുത്തി ശാസിച്ചു.

ഐഎഎസ്സുകാര്‍ക്ക് അഹങ്കാരവും ധിക്കാരവുമാണെന്ന് പറഞ്ഞാണ് ഹൈക്കോടതി വിമര്‍ശിച്ചിത്. ഹയര്‍സെക്കന്ററി ഡയറക്ടര്‍ സ്ഥാനം കോടതിയേക്കാള്‍ മുകളില്‍ അല്ലെന്നും കോടതി പറഞ്ഞു.

2011-12 കാലയളവില്‍ ഹയര്‍സെക്കന്‍ഡറിയില്‍ 580 പുതിയ ബാച്ചുകള്‍ അനുവദിച്ച് കൊണ്ട് സര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്നു. പുതിയ ബാച്ചിനായി അധിക അധ്യാപകരേയും നിയമിച്ചു. എന്നാല്‍ ഈ അധ്യാപകര്‍ക്ക് ശമ്പളം നല്‍കിയിരുന്നില്ല.

ശമ്പളം നല്‍കാത്തതിനെതിരെ അധ്യാപകര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ഇതിനാണ് കോടതി ഡയറക്ടറെ ശാസിച്ചത്.

വെബ്ദുനിയ വായിക്കുക