എസ് പിയേക്കാള്‍ മുകളിലാണ് എം പിസ്ഥാനം: കെ അച്യുതന്‍
ചൊവ്വ, 31 ജനുവരി 2012 (13:24 IST)
എസ് പിയുടെ സ്ഥാനത്തേക്കാള്‍ മുകളിലാണ് എം പിയുടെ സ്ഥാനമെന്ന് ചിറ്റൂര്‍ എം എല്‍ എ കെ അച്യുതന്‍. കണ്ണൂലിലെ പോസറ്റര്‍ വിവാദത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പോസ്റ്റര്‍ വിവാദത്തില്‍ കണ്ണൂര്‍ എസ് പി അനൂപ് കുരുവിള ജോണിനെതിരെ നടപടി വേണമെന്ന് അച്യുതന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ എസ് പി കാണിച്ചത് ധിക്കാരപരമായ നടപടിയാണെന്നും അച്യുതന്‍ പറഞ്ഞു.
കെ സുധാകരന്‍ എം പിയ്ക്ക് അഭിവാദ്യം അര്‍പ്പിച്ച് സ്ഥാപിച്ച ബോര്‍ഡ് കണ്ണൂര്‍ എസ് പിയുടെ നിര്‍ദ്ദേശപ്രകാരം നീക്കം ചെയ്തിരുന്നു. എന്നാല്‍ കണ്ണൂരിലെ പൊലീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇത് വീണ്ടും സ്ഥാപിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് സംഭവവുമായി ബന്ധപ്പെട്ട് ആറ് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു.