തെരഞ്ഞെടുപ്പിലെ യു ഡി എഫിന്റെ പരാജയം താത്ക്കാലികം മാത്രമാണ്. അത് പരിശോധിച്ച ശേഷം ആവശ്യമായ തിരുത്തല്‍ വരുത്തി മുന്നോട്ട് പോകും. തെരഞ്ഞെടുപ്പില്‍ തോല്‍വി നേരിട്ടതിനെ കുറിച്ചുള്ള പ്രാഥമിക വിവരം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാന്‍ ആശയക്കുഴപ്പമുണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ഇത് സംബന്ധിച്ച് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശമുണ്ടാകും. സുധീരന്‍ വ്യക്തമാക്കി.