എല്‍ഡിഎഫ് ഹര്‍ത്താല്‍: മെട്രോ റയില്‍ നിര്‍മാണത്തെ ബാധിച്ചു
ബുധന്‍, 10 ജൂലൈ 2013 (14:35 IST)
PRO
PRO
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും മറ്റ് എംഎല്‍എമാര്‍ക്കും എതിരായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പ്രഖ്യാപിച്ച എല്‍ഡിഎഫ് ഹര്‍ത്താലില്‍ മെട്രോ റയില്‍ നിര്‍മാണത്തെ ബാധിച്ചു. ചങ്ങമ്പുഴ പാര്‍ക്കിന് സമീപത്തെ നിര്‍മാണം തൊഴിലാളികള്‍ എത്താതിരുന്നതിനാല്‍ മുടങ്ങി. കച്ചേരിപ്പടി ആയുര്‍വേദ ആശുപത്രിക്കു മുന്നില്‍ ടെസ്റ്റ് പൈലിങ്ങ് തടസ്സമില്ലാതെ നടക്കുന്നുണ്ട്.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രക്ഷോഭം ശക്തമാക്കാന്‍ എല്‍ഡിഎഫ് നേതൃയോഗം തീരുമാനിച്ചു. ജൂലൈ 12 മുതല്‍ 18 വരെ ഇടത്പക്ഷ ബഹുജന സംഘടനകള്‍ സെക്രട്ടേറിയേറ്റ് മാര്‍ച്ച് സംഘടിപ്പിക്കും. എല്ലാ ജില്ലകളിലും പൊതുയോഗവും നടക്കും.
24 മുതല്‍ സെക്രട്ടേറിയേറ്റ് പടിക്കലും ജില്ലാ കേന്ദ്രങ്ങളിലും അനിശ്ചിതകാല രാപ്പകല്‍ സത്യാഗ്രഹം നടത്താനും നിശ്ചയിച്ചതായി മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയ ഇടത് എംഎല്‍എമാര്‍ക്ക് നേരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചിരുന്നു.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിഎസ് അച്യുതാനന്ദനെയും പരുക്കേറ്റ സി ദിവാകരന്‍ എംഎല്‍എയും ആശുപത്രിയില്‍ ചികിത്സയിലാണ്.