എച്ച് എം ടി ഭൂമിയിടപാടില്‍ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. കളമശേരിയിലെ എച്ച് എം ടിയുടെ ഭൂമി ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്സിനു കൈമാറിയ നടപടിക്കെതിരായ ഹര്‍ജിയാണ് സുപ്രിം കോടതി തള്ളിയത്.
ഭൂമി കൈമാറ്റം തെറ്റാണെന്ന് തെളിയിക്കാനുള്ള രേഖകള്‍ ഹര്‍ജിക്കാരന്റെ പക്കലില്ലെന്ന് ജസ്റ്റിസുമാരായ ആര് വി രവീന്ദ്രന്, കെ എസ് രാധാകൃഷ്ണന് എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി. ഭൂമി വ്യാവസായിക ആവശ്യങ്ങള്‍ക്കു മാത്രമേ ഉപയോഗിക്കാവൂവെന്നും കോടതി പറഞ്ഞു.
ഭൂമി ഇടപാട് ശരിവച്ച ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തു പൊതുപ്രവര്‍ത്തകനായ ജോയ് കൈതാരമാണ് സുപ്രിം കോടതിയെ സമീപിച്ചത്.