ആരോ പിന്നില്‍ നിന്നും പാലം വലിച്ചതിനാലാണ് കേന്ദ്ര സാഹിത്യ അക്കാദമിയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ എം.ടി. വാസുദേവന്‍ നായര്‍ തോല്‍ക്കാന്‍ കാരണമെന്ന് എം.വി. ദേവന്‍ പറഞ്ഞു.
ആ സ്ഥാനത്തേയ്ക്ക് ഏറ്റവും അര്‍ഹന്‍ എം.ടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹം തോല്‍ക്കാന്‍ പാടില്ലായിരുന്നു. എം.ടി ജയിക്കാനുള്ള എല്ലാ സാഹചര്യങ്ങളും നിലവിലുണ്ടായിരുന്നു.
80 വോട്ടെങ്കിലും എംടിക്കു കിട്ടുമെന്നായിരുന്നു കണക്കാക്കിയിരുന്നത്. സത്യസന്ധമായി വോട്ടെടുപ്പ് നടന്നിരുന്നുവെങ്കില്‍ അദ്ദേഹം ജയിക്കുമായിരുന്നു. എം.ടിയെ തോല്‍പിക്കാന്‍ വേണ്ടി ആരോ തന്ത്രം മെനഞ്ഞു എന്നു വ്യക്‌തമാണ്. അതു മലയാളികള്‍ ആരെങ്കിലുമാണോ എന്ന് ഇപ്പോള്‍ പറയാന്‍ നിവൃത്തിയില്ല.
നാലുകെട്ടിന്‍റെ വാര്‍ഷികം ആഘോഷിച്ചതിന്‍റെ പേരിലല്ല എം.ടിയെ മുന്‍പ് ആക്രമിച്ചത്. ബഷീറിന്‍റെ നൂറാം വാര്‍ഷികം ആരും കാണാതെ പോയതുകൊണ്ടാണ് തുറന്നു പറയേണ്ടി വന്നതെന്നും എം.വി. ദേവന്‍ പറഞ്ഞു. സര്‍ക്കാരിന്‍റെ അജ്ഞത മൂലമാണ് പൂന്താനം വിവാദം ഇപ്പോള്‍ ഉണ്ടായതെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.