എംഎല്‍എ ആകാനല്ല രമേശിനെ മത്സരിപ്പിച്ചതെന്ന് എന്‍ എസ് എസ്
തിങ്കള്‍, 28 ജനുവരി 2013 (19:33 IST)
PRO
PRO
രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി വീണ്ടും എന്‍എസ്എസ് രംഗത്ത്. എംഎല്‍എ ആകാനല്ല കേന്ദ്രം ഇടപെട്ട് രമേശ് ചെന്നിത്തലയെ മത്സരിപ്പിച്ചതെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. എന്‍എസ്എസും കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വവും തമ്മിലുള്ള ധാരണ സംസ്ഥാന നേതൃത്വം തെറ്റിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
അഞ്ചാം മന്ത്രിയല്ല, ഈ ധാരണ അട്ടിമറിച്ചതാണ് യുഡിഎഫുമായുള്ള പ്രശ്‌നമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. സുകുമാരന്‍ നായരുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന രാഷ്ട്രീയവിവാദമായ സാഹചര്യത്തിലാണ് വിശദീകരണവുമായി സുകുമാരന്‍ നായര്‍ വീണ്ടും രംഗത്തെത്തിയത്. രമേശ് ചെന്നിത്തലയെ താക്കോല്‍ സ്ഥാനത്തിരുത്തണമെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.
ഇങ്ങനെ സംഭവിച്ചാല്‍ മാത്രമേ കോണ്‍ഗ്രസിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് വിരാമമാകൂ. തന്റെ പ്രസ്താവനക്ക് തക്ക മറുപടി ഇതുവരെ ആരും പറഞ്ഞിട്ടില്ല. തന്റേടമുള്ളവര്‍ തന്റെ പ്രസ്താവനയെ ഖണ്ഡിക്കട്ടെ. ഇനിയും ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെന്നിത്തല മത്സരിച്ചില്ലെങ്കില്‍ യുഡിഎഫ് പ്രതിപക്ഷത്തിരുന്നേനെ. കാലാ കാലങ്ങളായി മനസ്സില്‍ കൊണ്ടു നടന്ന കാര്യങ്ങളാണ് താന്‍ പറഞ്ഞതെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.