പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി രാഷ്ട്രീയം കളിക്കുകയാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. മഴക്കെടുതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനുണ്ടായ വീഴ്ച മറയ്ക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
ഈ ശ്രമത്തിന്‍റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത്. മഴക്കെടുതി വിലയിരുത്തുന്നതിനായി ഒരാഴ്ചയ്ക്കകം കേന്ദ്ര സംഘത്തെ അയയ്ക്കുമെന്നാണ് ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടില്‍ പറഞ്ഞത്. ഇതില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നതിന് പകരം രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്- വി എസ് പറഞ്ഞു.
റേഷന്‍ വിഹിതം വെട്ടിക്കുറച്ചതോ, പാമോയിലിന്‍റെ ഇറക്കുമതി തീരുവ വെട്ടിക്കുറച്ചതോ പ്രതിപക്ഷ നേതാക്കള്‍ക്ക് പ്രശ്നമല്ലന്ന് മുഖ്യമന്ത്രി ആരോപിച്ചു. സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ പോയത് സി പി എം നേതാക്കള്‍ക്ക് ഉത്തരവാദിത്തമില്ലാത്തതിനാലാണെന്ന് പറയാനാണ് ശ്രമം.
കേന്ദ്രം സംസ്ഥാനത്തോട് കാണിക്കുന്ന അവഗണനയെ ന്യായീകരിക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ ശ്രമമെന്ന് അച്യുതാനനന്ദന്‍ ആരോപിച്ചു.