രാജ്യസഭാസീറ്റിന്‍റെ കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ എം മാണി പറഞ്ഞു. ഔദ്യോഗികമായി അറിയിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞത്.
രാജ്യസഭാ സീറ്റ് പ്രശ്നം ഉയര്‍ന്നു വന്ന നാള്‍ മുതല്‍ മാണിഗ്രൂപ്പ് സീറ്റിനു വേണ്ടി സജീവമായി രംഗത്തെത്തിയിരുന്നു. ഇക്കാര്യം സംസ്ഥാന നേതൃത്വം കാര്യമായി പരിഗണിക്കാതെ വന്നപ്പോള്‍ ഡല്‍ഹിയിലെത്തി സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, സംസ്ഥാന നേതൃത്വവുമായി ആലോചിച്ചതിനു ശേഷം മറുപടി നല്‍കാമെന്നായിരുന്നു അന്ന് മാണിക്ക് ലഭിച്ച നിര്‍ദ്ദേശം.
ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് കേരളത്തില്‍ യു ഡി എഫിന് ഒഴിവു വരുന്ന രാജ്യസഭസീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും എന്ന് തീരുമാനമുണ്ടായത്.