സംസ്ഥാനത്ത് തിരുവനന്തപുരം, പാറശാല, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് പുതിയ രീതി നിലവില്‍ വരുന്നത്. ടെസ്റ്റ് പൂർത്തിയായാലുടൻ ലൈസൻസ് നൽകുന്ന ജോലിയിലേക്ക് മോട്ടോർ വാഹന ഉദ്യോഗസ്ഥർ കടക്കും. ലൈസൻസ് ഒപ്പിട്ടു ലാമിനേറ്റു ചെയ്ത് ഉടൻ കയ്യിൽ തരും. സാധാരണ ഡ്രൈവിങ് ടെസ്റ്റ് കഴിഞ്ഞാൽ രണ്ടാഴ്ചയെങ്കിലും വേണ്ടി വരും ലൈസൻസ് കിട്ടാൻ. എന്നാല്‍ ഇപ്പോള്‍ ആ പ്രശ്നം ഇല്ല.