ഇടതുമുന്നണിയോഗം ഓഗസ്റ്റ് എട്ടിന്

ചൊവ്വ, 28 ജൂലൈ 2009 (18:13 IST)
PRO
PRO
സ്വാശ്രയകരാറിനെതിരെ മന്ത്രിസഭയ്ക്കുള്ളിലും, ഘടക കക്ഷികളിലും പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ഓഗസ്‌റ്റ് എട്ടിന് ഇടതുമുന്നണി യോഗം ചേരുന്നു. മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനാണ് ഇക്കാര്യം അറിയിച്ചത്.

യോഗം ചേരുന്നത്‌ സംബന്ധിച്ച്‌ ഘകകകക്ഷികളെ അറിയിച്ചതായി കണ്‍വീനര്‍ പറഞ്ഞു. സ്വാശ്രയ കരാറിനെതിരെ സി പി ഐയും, ആര്‍ എസ് പിയും പരസ്യമായി രംഗത്തു വന്നിരുന്നു. അതുകൊണ്ട് തന്നെ മുന്നണിയോഗത്തിന്‍റെ പ്രധാന അജന്‍ഡയും സ്വാശ്രയ പ്രശ്നമായിരിക്കും.

സ്വാശ്രയ പ്രശ്നം കൂടാതെ, കുറ്റവിമുക്തനാക്കപ്പെട്ട കേരളാ കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫിന്‍റെ മന്ത്രിസഭാ പ്രവേശനം, ജനതാദള്‍ പ്രശ്‌നം എന്നിവയും ചര്‍ച്ച ചെയ്തേക്കുമെന്നാണ് സൂചനകള്‍.

ഇതിനു മുമ്പ് മാര്‍ച്ച് 19നായിരുന്നു ഇടതുമുന്നണി യോഗം ചേര്‍ന്നിരുന്നത്. തുടര്‍ന്ന് രണ്ട് തവണ യോഗം വിളിച്ചെങ്കിലും അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ചേര്‍ന്നിരുന്നില്ല.

വെബ്ദുനിയ വായിക്കുക