ഇക്രയിലും സമരം തുടങ്ങി

ചൊവ്വ, 28 ഫെബ്രുവരി 2012 (11:13 IST)
PRO
PRO
സേവന വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നഴ്സുമാര്‍ സംസ്ഥാന വ്യാപകമായി സമരം തുടരുന്നതിനിടെ കോഴിക്കോട് ഇക്ര ആശുപത്രിയിലെ നഴ്സുമാരും സമരം തുടങ്ങി. മിനിമം വേതനം ആവശ്യപ്പെട്ടാണ്‌ നഴ്സുമാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്‌. ഇന്ത്യന്‍ രജിസ്റ്റേര്‍ഡ്‌ നഴ്സസ്‌ അസോസിയേഷന്റെ നേതൃത്വത്തിലാണ്‌ സമരം.

അന്‍പതോളം നഴ്സുമാരാണ് ഇക്രയില്‍ സമരം നടത്തുന്നത്. ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത തരത്തിലാണ് നഴ്സുമാര്‍ സമരം നടത്തുന്നത്. അതേസമയം, നഴ്സുമാരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് ആശുപത്രി മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക