ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി യുവതിയുടെ ആത്മഹത്യ

വെള്ളി, 27 സെപ്‌റ്റംബര്‍ 2013 (11:59 IST)
PRO
മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടത്തിന് മുകളില്‍നിന്ന് താഴേയ്ക്കുചാടി യുവതി ആത്മഹത്യ ചെയ്തു. പത്തനംതിട്ട ഇലന്തൂര്‍ പാടിയില്‍ രമേശിന്റെ ഭാര്യ ജ്യോതി(26)യാണ് മരിച്ചത്.

ഗര്‍ഭം അലസിപ്പോയതിന്റെ വിഷമത്തിലാണ് ജ്യോതി ആത്മഹത്യ ചെയ്തത്. രാവിലെ ഏഴിന് മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വാര്‍ഡില്‍നിന്നാണ് ചാടിയത്. ഗുരുതരമായി പരുക്കേറ്റ ജ്യോതിയെ ഉടനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനുശേഷം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു

വെബ്ദുനിയ വായിക്കുക