അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലെ നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഓപ്പറേഷന് തീയറ്ററിലെ ബാത്റൂമില്‍ മരിച്ച നിലയില്‍ കണ്ടത്. മലയാറ്റൂര്‍ കോട്ടയ്ക്കല്‍ ജോബിന്റെ ഭാര്യ നിമ്മി പോളാണ് മരിച്ചത്.
ബാത്റൂമില്‍ കയറിയ നിമ്മി ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും പുറത്തിറങ്ങാഞ്ഞതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ വാതില്‍ പൊളിച്ച് അകത്ത് കയറുകയായിരുന്നു. നിമ്മിയെ ബാത്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ബാത്റൂമിന്റെ തറയില്‍ നിന്നു സിറിഞ്ച് കണ്ടെടുത്തു. അനസ്തേഷ്യ ഞരമ്പില്‍ അമിയളവില് കുത്തിവെച്ചാണ് മരിച്ചതെന്ന് കരുതുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു. ആറുമാസം മുന്‍പാണ് നിമ്മിയുടെ വിവാഹം കഴിഞ്ഞത്. ഭര്‍ത്താവ് വിദേശത്താണ്.