ആലപ്പുഴയില്‍ 1158 പേര്‍ മയക്കുമരുന്നിന്‌ അടിമകള്‍

തിങ്കള്‍, 25 മാര്‍ച്ച് 2013 (08:31 IST)
PRO
PRO
ജില്ലയില്‍ 1,158 പേര്‍ മയക്കുമരുന്നിന് അടിമകളാണെന്ന്‌ എയിഡ്സ്‌ കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 'സുരക്ഷാ' പ്രവര്‍ത്തകര്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തി. ഇതിന്റെ പലമടങ്ങാണ്‌ രഹസ്യമായും മറ്റു മാര്‍ഗങ്ങളിലൂടെയും മയക്കുമരുന്ന്‌ ഉപയോഗിക്കുന്നവരുടെ എണ്ണം.

സംസ്ഥാനത്ത്‌ മയക്കുമരുന്ന്‌ ഉപയോഗിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്നത്‌ ബ്രൗണ്‍ ഷുഗറാണ്‌. മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ള സാമൂഹ്യമായി പിന്നോ ക്കം നില്‍ക്കുന്നവരും പ്രായമായവരിലുമാണ്‌ ബ്രൗണ്‍ ഷുഗറിന്‌ പ്രചാരമുള്ളത്‌. എന്നാ ല്‍ വിദ്യാസമ്പന്നരിലും പുതുതലമുറയിലും ആംപ്യൂളുകള്‍ക്കാണ്‌ പ്രചാരം. ആലപ്പുഴ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്നത്‌ ആംപ്യൂളുകളാണെന്ന്‌ സര്‍വേയില്‍ വ്യക്‌തമായി. വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ മുതല്‍ സമൂഹത്തില്‍ ഉന്നത നിലവാരത്തില്‍ ജീവിക്കുന്നവര്‍ വരെ ഇത്‌ ഉപയോഗിക്കുന്നുണ്ടെന്നതാണ്‌ ഞെട്ടിപ്പിക്കുന്ന വിവരം. ആംപ്യൂളുകളില്‍ ഫിനര്‍ഗന്‍ ചേര്‍ത്താണ്‌ ഉപയോഗിക്കുന്നത്‌. ഛര്‍ദി ഒഴിവാക്കാനാണ്‌ ഫിനര്‍ഗന്‍ ഉപയോഗിക്കുന്നത്‌. ഏതാണ്ട്‌ ആറ്‌ മ ണിക്കൂര്‍ മാത്രം ലഹരി ലഭിക്കുന്നതിനായി 500 മുതല്‍ 1,000 രൂപ വരെയാണ്‌ ചിലവ്‌.

ഒരുദിവസം രണ്ടും മൂന്നും പ്രാവശ്യം കുത്തിവയ്ക്കുന്നവരുമുണ്ട്‌. മയക്കുമരുന്നിനടിമകളായി പണം ലഭിക്കാന്‍ എന്തും ചെയ്യാന്‍ തയാറാകുന്ന ഇത്തരക്കാരെയാണ്‌ ക്വട്ടേഷന്‍ സംഘങ്ങളും ടൂറിസം മാഫിയകള്‍ പുരുഷ ലൈംഗിക തൊഴിലാളികളായും ഉപയോഗിക്കുന്നത്‌. ഒരു ഡോസ്‌ മയക്കുമരുന്നിനായി ചൂണ്ടിക്കാണിക്കുന്ന ആരെയും കൈ കാര്യം ചെയ്യുന്നവരാണ്‌ കുത്തിവയ്പിന്‌ അടിമകളില്‍ ബഹുഭൂരിപക്ഷവും.

ഇരുപത്‌ രൂപയില്‍ താഴെയാണ്‌ ഒരു മയക്കുമരുന്ന്‌ ആംപ്യൂളിന്റെ വില. ഇതാണ്‌ അമ്പതിരട്ടി വരെ വിലയ്ക്ക്‌ മാഫിയകള്‍ നല്‍കുന്നത്‌. ന ഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും ക്വട്ടേഷന്‍ സം ഘങ്ങളില്‍ ബഹുഭൂരിപക്ഷ വും മയക്കുമരുന്നിനും കഞ്ചാവിനും അടിമകളാണ്‌.

വെബ്ദുനിയ വായിക്കുക