ആലപ്പുഴയില്‍ വാഹനാപകടം; ഒരു മരണം

ബുധന്‍, 30 ഒക്‌ടോബര്‍ 2013 (12:00 IST)
PRO
കരുവാറ്റയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ഡ്രൈവര്‍ മരിച്ചു. ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഗുരുതരമായി പരുക്ക് പറ്റി.

കിളിമാനൂര്‍ മടവൂര്‍ സ്വദേശി കളപ്പുറത്ത് വീട്ടില്‍ മോഹനന്‍ (44) ആണ് മരിച്ചത്. പുലര്‍ച്ചെ 2.50നാണ് അപകടമുണ്ടായത്. കിളിമാനൂര്‍ മടവൂര്‍ പള്ളിക്കലിലെ ഷീബ നിവാസില്‍ ഷിബു (40), ഭാര്യ ഷീബ (37), മക്കളായ അനന്ദു (17), അക്ഷയ് (12) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പരുക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഷിബുവിന്റെയും ഷീബയുടെയും നില ഗുരുതരമാണ്.

വെബ്ദുനിയ വായിക്കുക