ആറന്‍മുള വിമാനത്താവളം: മിച്ചഭൂമിയായി പ്രഖ്യാപിച്ച നടപടി ഹൈക്കോടതി റദ്ദാക്കി
ബുധന്‍, 27 നവംബര്‍ 2013 (19:00 IST)
PRO
PRO
ആറന്‍മുളയില്‍ വിമാനത്താവളത്തിനായി കെജിഎസ് ഗ്രൂപ്പ് വാങ്ങിയ സ്ഥലം മിച്ചഭൂമിയായി പ്രഖ്യാപിച്ച കോഴഞ്ചേരി താലൂക്ക് ലാന്റ് ബോര്‍ഡ് നടപടി ഹൈക്കോടതി റദ്ദാക്കി. നടപടി പുനപരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കെജിഎസിന്റെ ഭാഗം കൂടി കേട്ട ശേഷമേ ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കാവൂ എന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആറ് മാസത്തിനകം പ്രശ്‌നത്തില്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്നാണ് കോടതി ലാന്റ് ബോര്‍ഡിനോട് നിര്‍ദേശിച്ചിരിക്കുന്നത്.
പ്രശ്‌നത്തില്‍ പരിഹാരമുണ്ടാകുന്നത് വരെ ഭൂമിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് ലാന്റ്‌ബോര്‍ഡിന്റെ മിച്ചഭൂമി പ്രഖ്യാപനമെന്ന് ചൂണ്ടിക്കാട്ടിയാണ് കെജിഎസ് ഗ്രൂപ്പ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.