ആറന്മുളയുടെ പൈതൃകം സ്വകാര്യ കമ്പനിക്ക് തീറെഴുതാനാവില്ല: സുഗതകുമാരി

തിങ്കള്‍, 1 ഏപ്രില്‍ 2013 (17:05 IST)
PRO
PRO
ആറന്മുളയുടെ പൈതൃകവും മാനവും അഭിമാനവും ഒരു സ്വകാര്യകമ്പനിക്ക് തീറെഴുതി നല്‍കാനാവില്ലെന്ന് കവയത്രി സുഗതകുമാരി. തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന വിശാലഹിന്ദു സമ്മേളനത്തിനു മുന്നോടിയായി സംഘടിപ്പിച്ച ആറന്മുള വിമാനത്താവളവും വികസനത്തിന്‍റെ രാഷ്ട്രീയവും എന്ന സെമിനാറില്‍ പങ്കെടുക്കുകയായിരുന്നു സുഗതകുമാരി.

ആറന്മുള വികസനം എന്ന പേരില്‍ നശിക്കപ്പെടുന്നത് കേരളത്തിന്‍റെ ഒരു പ്രതീകമാണ്‌. കുടിവെള്ളവും അന്നവും കഴിഞ്ഞു മതി വികസനം. സാധാരണക്കാരായ ആറന്മുള നിവാസികള്‍ക്ക് സമാധാനത്തോടെ കിടന്നുറങ്ങുവാനും ജീവിക്കുവാനും ശാന്തമായ ഒരു ഗ്രാമമാണ്‌ വേണ്ടത്. അതില്ലാതാക്കാനാണ്‌ ഇപ്പോള്‍ ശ്രമം നടക്കുന്നത്.

വയലുകളും തണ്ണീര്‍ത്തടങ്ങളും നശിപ്പിക്കാന്‍ പോകുന്നതാണ്‌ ഇത്തരം വികസനം. പരിസ്ഥിതി മറന്നുള്ള വികസനത്തിനു വേണ്ടി വാദിക്കുന്നവര്‍ ഗാന്ധിജിയുടെ വാക്കുകള്‍ ഓര്‍മ്മിക്കണമെന്നും അവര്‍ പറഞ്ഞു. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉത്തരവാദിത്വത്തോടെ വിലയിരുത്തി ജനത്തെ സമവായത്തിലെത്തിച്ച് സുതാര്യമായിവേണം പദ്ധതികള്‍ നടപ്പിലാക്കാനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക