നടി ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് കുറ്റക്കാരനാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റം ആരു ചെയ്താലും അവര്‍ നിയമത്തിന്റെ കയ്യില്‍പെടുമെന്ന് അദ്ദേഹം പറഞ്ഞു. നടിയുടെ കേസില്‍ ആദ്യഘട്ടത്തിലെ അറസ്റ്റ് തന്നെ അതിവേഗതയിലായിരുന്നു. ആ നിലയ്ക്ക് തന്നെ അന്വേഷണം തുടരുമെന്നും കേസില്‍ ആരൊക്കെ കുറ്റവാളികളാണോ അവരൊക്കെ നിയമത്തിന്റെ പിടിയില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
കേസിലെ മുഖ്യപ്രതിയുടെ അറസ്റ്റ് നടന്നയുടന്‍ ഗൂഢാലോചനക്കാരുടെ പിന്നാലെ പോകാനല്ലായിരുന്നു പൊലീസിന്റെ നീക്കം പ്രതികളെ പിടികൂടാനായിരുന്നു. നേരത്തെയുണ്ടായിരുന്ന ഡി ജി പിക്കും ഇടക്കാല ഡി ജി പിക്കും ഇപ്പോഴുള്ള ഡി ജി പിക്കും കൃത്യമായ രീതിയില്‍ അന്വേഷണം നടത്തുക എന്ന നിര്‍ദ്ദേശം നല്‍കിയിരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.