ആരോഗ്യമന്ത്രിയുടെ രാജിയില്‍ ഉറച്ച് പ്രതിപക്ഷം, നിരാഹാര സമരം നാലാം ദിവസത്തിലേക്ക്; നിയമസഭാ സമ്മേളനം ഇന്നവസാനിക്കും

വ്യാഴം, 24 ഓഗസ്റ്റ് 2017 (09:01 IST)
പതിനാലാം നിയമസഭയുടെ ഏഴാംസമ്മേളനം ഇന്നവസാനിക്കും. സ്വാശ്രയ വിഷയത്തിലും ബാലാവകാശ ക്കമ്മിഷന്‍ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിലും വിവാദങ്ങളില്‍ കുരുങ്ങിയ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്. മന്ത്രിയുടെ രാജിയില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ് പ്രതിപക്ഷം. 
 
രാവിലെ തുടങ്ങിയ ചോദ്യോത്തരവേളയില്‍ തന്നെ ബഹളം ആരംഭിച്ചു. പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധം പ്രകടിപ്പിക്കുകയാണ്. മന്ത്രി രാജിവെക്കുന്നത് വരെ സമരം തുടരുമെന്നാണ് ഇവര്‍ പറയുന്നത്. രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിവരുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
 
ഇന്നലെ അടിയന്തിര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നില്ല. എന്നാല്‍ ഇന്ന് ഹൈക്കോടതി വിമര്‍ശനങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തിയുള്ള അടിയന്തിര പ്രമേയ നോട്ടീസ് പ്രതിപക്ഷം നല്‍കിയിട്ടുണ്ട്. നോട്ടീസ് പരിഗണിക്കുന്നത് വരെ സഭാ നടപടികള്‍ സ്തംഭിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കെസി ജോസഫ് ആണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍