കേന്ദ്രപ്രതിരോധവകുപ്പിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ആയുധ ഇടപാട് നടത്തിയ സംഭവത്തില്‍ സുബി മാലിക്ക് 18 ലക്ഷം രൂപ കമ്മീഷന്‍ ലഭിച്ചുവെന്ന് സിബിഐ. കമ്മീഷന്‍ തുക തൃശ്ശൂരിലെ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ഫോര്‍ജിങ് ലിമിറ്റഡ് മുന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ ഷാനവാസുമായി പങ്കിട്ടതായും സിബിഐ ആരോപിച്ചു. സുബിമാലിയുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തിട്ടുണ്ട്. രാജ്യം വിടാന്‍ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ആവടി ഫാക്ടറിയില്‍ കരസേനയ്ക്ക് വേണ്ടിയുള്ള ടാങ്കുകളാണ് നിര്‍മിക്കുന്നത്. ടാങ്കുകള്‍ക്ക് ആവശ്യമായ സ്‌പെയര്‍പാര്‍ട്ടുകള്‍ നല്‍കാന്‍ കരാറില്‍ ഏര്‍പ്പെട്ടത് സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ഫോര്‍ജിങ് ലിമിറ്റഡ് എന്ന സ്ഥാപനമാണ്. അഴിമതി ആരോപണം വെളിച്ചത്തുവന്ന ഘട്ടത്തില്‍ സ്ഥാപനത്തിന്റെ എംഡി പദവിയില്‍ നിന്ന് ഡോ ഷാനവാസിനെ സംസ്ഥാന സര്‍ക്കാര്‍ നീക്കിയിരുന്നു.
മുംബൈയില്‍ വാഹനങ്ങള്‍ക്കുള്ള സ്‌പെയര്‍പാര്‍ട്ടുകളും ലൈറ്റുകളും വിതരണം ചെയ്യുന്ന സ്ഥാപനമാണ് സുബിഷി ഇംപെക്‌സ്. എന്നാല്‍ അതിന്റെ എംഡിയായ സുബി മാലി ടാങ്കുകള്‍ക്കുള്ള സ്‌പെയര്‍പാര്‍ട്ട് വിതരണത്തിലെ ഇടനിലക്കാരിയായി രംഗത്തുവരികയായിരുന്നു