ആന്‍റണിക്കെതിരെ കേസ്; ഹര്‍ജി തള്ളി

ബുധന്‍, 30 സെപ്‌റ്റംബര്‍ 2009 (16:56 IST)
PRO
PRO
കേന്ദ്രമന്ത്രി എ കെ ആന്‍റണിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള റിവിഷന്‍ ഹര്‍ജി തിരുവനന്തപുരം ജില്ലാ കോടതി തള്ളി. ഇസ്രയേലുമായുള്ള ആയുധ ഇടപാടില്‍ കേന്ദ്രപ്രതിരോധ മന്ത്രി എ കെ ആന്‍റണിക്കെതിരെ കേസ്‌ എടുക്കണമെന്ന റിവിഷന്‍ ഹര്‍ജിയാണ് കോടതി തള്ളിയത്.

ഈ മാസം ഏഴാം തീയതിയായിരുന്നു കേന്ദ്രമന്ത്രി എ കെ ആന്‍റണിക്കെതിരെ കേസ് എടുക്കണമെന്ന റിവിഷന്‍ ഹര്‍ജി തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ ആന്‍ഡ്‌ സെഷന്‍സ്‌ കോടതി ഫയലില്‍ സ്വീകരിച്ചത്.

ഇസ്രയേല്‍ കമ്പനികളുമായി ഒപ്പുവച്ച ബരാക്‌ മിസൈല്‍ കരാര്‍ സംബന്ധിച്ച അഴിമതി ആരോപണമായിരുന്നു ആന്‍റണിക്കെതിരെ ഉയര്‍ന്നത്. 2000 -ല്‍ കപ്പലില്‍നിന്നു വിക്ഷേപിക്കാവുന്ന ബരാക്‌ മിസൈല്‍ വാങ്ങുന്നതു സംബന്ധിച്ച്‌ 400 കോടിയുടെ അഴിമതി നടന്നതായായിരുന്നു ആരോപണം.

നേരത്തെ, ഇസ്രായേല്‍ ആയുധ ഇടപാടില്‍ 900 കോടിരൂപ കോഴ വാങ്ങിയെന്ന്‌ ആരോപിച്ച്‌ കേന്ദ്ര പ്രതിരോധമന്ത്രി കൂടിയായ എ കെ ആന്‍റണിക്കെതിരെ സമര്‍പ്പിച്ചിരുന്ന ഹര്‍ജി ജൂലായ് അഞ്ചിന് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ്‌ മജിസ്‌ട്രേട്ട്‌ ഫിലിപ്പ്‌ തോമസ്‌ തള്ളിയിരുന്നു.

വെബ്ദുനിയ വായിക്കുക