ആട് ആന്റണി ഓടിപ്പോകുമെന്ന് പേടി; ശിക്ഷ വിധിക്കുന്നത് മാറ്റി

വെള്ളി, 22 ജൂലൈ 2016 (10:37 IST)
കോടതിയില്‍ കൊണ്ടുവരുന്നതില്‍ സുരക്ഷാപ്രശ്നം നിലനില്‍ക്കുന്നതിനാല്‍ ആട് ആന്റണിയുടെ ശിക്ഷ ഇന്ന് പ്രഖ്യാപിച്ചേക്കില്ല. സുരക്ഷാപ്രശ്നമുണ്ടെന്ന് കാണിച്ച് പൊലീസ് ജില്ല മജിസ്ട്രേറ്റിന് കത്തു നല്കി. ശിക്ഷാവിധി ശനിയാഴ്ചത്തേക്ക് മാറ്റാനാണ് സാധ്യത.
 
പൊലീസ് ഉദ്യോഗസ്ഥന്‍ മണിയന്‍പിള്ളയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിക്കേണ്ടത്. കേസില്‍ ആട് ആന്‍്റണി കുറ്റക്കാരനാണെന്ന് കൊല്ലം ജില്ലാ സെഷന്‍സ് കോടതി വിധിച്ചിരുന്നു. എന്നാല്‍, മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ വിധിപ്രഖ്യാപനം കേള്‍ക്കാന്‍ വരുന്ന മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ തടഞ്ഞ് സംഘര്‍ഷമുണ്ടായാല്‍ ആട് ആന്റണി രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശിക്ഷ വിധിക്കുന്നത് മാറ്റിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക