അവിശുദ്ധ ബന്ധം ഇടതുപക്ഷത്തെ ശക്തിപ്പെടുത്താന്‍ ആകില്ല: ബിനോയ് വിശ്വം

വ്യാഴം, 4 മെയ് 2017 (10:11 IST)
ഒരേസമയം കോണ്‍ഗ്രസിനോടും ബിജെപിയോടും വിലപേശുകയായിരുന്ന കെ എം മാണി എങ്ങനെയാണ് ഇടതുപക്ഷതിന്റെ ബന്ധുവായതെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. സിപിഎമ്മിനെ കൂട്ടുപിടിച്ച് കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഭരണം പിടിച്ച മണിയുമായുള്ള ബന്ധം ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനല്ലെന്നും ബിനോയ് വിശ്വം ഫെയ്സ്ബുക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.
 
കൂടാതെ വലതുപക്ഷത്തെ കുരുട്ടുബുദ്ധിക്കാര്‍ ചുവപ്പ് പരവതാനി വിരിക്കുന്നവര്‍ ഇടതിന്റെ കൊടിയിലേക്ക് നോക്കണമായിരുവെന്നും  ബാര്‍ കോഴ, ബജറ്റ് വില്‍പന തുടങ്ങി മാണിക്കെതിരെ പറഞ്ഞതെല്ലാം നുണയായിരുന്നുവെന്നു ജനം വിശ്വസിക്കണമോയെന്നും അദ്ദേഹം പോസ്റ്റിലൂടെ ചോദിച്ചു.

വെബ്ദുനിയ വായിക്കുക