അവര്‍ വന്നു, പിണറായിയും ഉമ്മന്‍‌ചാണ്ടിയും; ചെന്നിത്തല വിരുന്നുനല്‍കി!

തിങ്കള്‍, 27 ജൂണ്‍ 2016 (20:39 IST)
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇഫ്താര്‍ വിരുന്ന് നടത്തി. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, ഉദ്യോഗസ്ഥ തലങ്ങളിലെ നിരവധി പേര്‍ പങ്കെടുത്തു. രമേശ് ചെന്നിത്തല, ഭാര്യ അനിത, മക്കളായ ഡോ. രോഹിത്, രമിത് എന്നിവര്‍ ചേര്‍ന്ന് അതിഥികളെ സ്വീകരിച്ചു. 
 
പാളയം പള്ളി ഇമാം സുഹൈബ് മൗലവി, മണക്കാട് വലിയ പള്ളി ഇമാം ഗഫാര്‍ മൗലവി, പൂന്തുറ പുത്തന്‍പള്ളി ഇമാം അബ്ദുല്‍ റയ്യാന്‍ മൗലവി അല്‍കൗസരി എന്നിവരുടെ പ്രാര്‍ത്ഥനയോടെയായിരുന്നു ഇഫ്താര്‍ വിരുന്നിന് തുടക്കം.
 
മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ ഇ.പി ജയരാജന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, വി.എസ് സുനില്‍കുമാര്‍, പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം മാണി, ഒ. രാജഗോപാല്‍, ശശിതരൂര്‍ എം.പി, കൊടിക്കുന്നില്‍ സുരേഷ് എം.പി, ഓര്‍ത്തഡോക്‌സ് സഭാ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയസ്, മലങ്കര സഭ തിരുവനന്തപുരം അതിരൂപതാ സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയസ്, തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ എം. ക്രിസ്തുദാസ്, എം.എല്‍.എമാരായ എം.കെ മുനീര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.എസ് ശിവകുമാര്‍, അടൂര്‍ പ്രകാശ്, കെ.എസ് ശബരീനാഥ്, റോജി എം ജോണ്‍, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, കെ.ജെ മാക്‌സി, ജോണ്‍ ഫെര്‍ണാണ്ടസ്, ജയിംസ് മാത്യു, എ.എം ആരിഫ്, സുരേഷ്‌കുറുപ്പ്, കെ.സി ജോസഫ്, സണ്ണിജോസഫ്, ഐ.സി ബാലകൃഷ്ണന്‍, അബ്ദുറസ്സാഖ്, എന്‍.എ നെല്ലിക്കുന്ന്, പി.കെ ബഷീര്‍, എന്‍. ഷംസുദ്ദീന്‍, നേതാക്കളായ വക്കം പുരുഷോത്തമന്‍,  ബിന്ദുകൃഷ്ണ, ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി, കരകുളം കൃഷ്ണപിള്ള, വി.വി രാജേഷ്, പന്തളം സുധാകരന്‍, വി. സുരേന്ദ്രന്‍പിള്ള,  സാഹിത്യകാരന്മാരായ പെരുമ്പടവം ശ്രീധരന്‍, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, പി.എസ്.സി ചെയര്‍മാന്‍ ഡോ. കെ.എസ് രാധാകൃഷ്ണന്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വെബ്ദുനിയ വായിക്കുക