അമ്മയും രണ്ട് പെണ്‍മക്കളും ചേര്‍ന്ന് നടത്തി വന്ന നക്ഷത്ര പെണ്‍വാണിഭകേന്ദ്രം: റെയ്ഡില്‍ എട്ട് സ്ത്രീകളെ പിടികൂടി

വെള്ളി, 18 ഒക്‌ടോബര്‍ 2013 (15:42 IST)
PRO
അമ്മയും രണ്ട് പെണ്‍മക്കളും ചേര്‍ന്ന് വീട്ടില്‍ നടത്തിക്കൊണ്ടിരുന്ന അനാശ്യാസ കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ് നടത്തി എട്ട് സ്ത്രീകളെയും രണ്ട് ഇടപാടുകാരെയും പിടികൂടിയതായി റിപ്പോര്‍ട്ട്.

പതിനായിരം രൂപ വരെ പ്രതിഫലം ഈടാക്കി നടത്തിയിരുന്ന കേന്ദ്രത്തില്‍ നിന്ന് പിടിയിലായ സ്ത്രീകളുടെയെല്ലാം ഭര്‍ത്താക്കന്‍മാര്‍ വിദേശത്താണ്.

ഇതില്‍ ഒരു സ്ത്രീയുടെ 11 ഉം എട്ടും വയസുള്ള പെണ്‍കുട്ടികള്‍ താമസിച്ചിരുന്നതും ഈ വീട്ടിലാണ്.

ആലപ്പുഴ മാന്നാര്‍ കാരാഴ്മയില്‍ പണിക്കാശ്ശേരി സ്വദേശിനിയുടെ വീടു കേന്ദ്രികരിച്ച് അനാശ്യാസ പ്രവര്‍ത്തനം നടക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് വീടു നിരീക്ഷിച്ചു വരികയായിരുന്നു.

ഇന്നു ഉച്ചയോടെ ഇടപാടുകാര്‍ എന്ന വ്യാജേന എത്തി മാന്നാര്‍ പോലീസ് ഇവരെ കുടുക്കുകയായിരുന്നു. ചെല്ലമ്മ, മകള്‍ വിജയലക്ഷ്മി, ഇളയമകള്‍ വിധുബാല എന്നിവരെക്കൂടാതെ നിഷ,സിന്ധു,പുഷ്പ, മഞ്ജു എന്നിവരെകേന്ദ്രത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്തു.

ഇടപാട് ഫൈവ് സ്റ്റാര്‍ സൌകര്യങ്ങളുള്ള അഞ്ച് മുറികളില്‍ - അടുത്ത പേജ്

PRO
ഇടപാടിനെത്തിയ മാന്നാര്‍ സ്വദേശി പ്രസാദ്, കായംകുളം സ്വദേശി അനസ് എന്നിവര്‍ പിടിയിലായി‍. ചെല്ലമ്മ സ്വന്തം വീട്ടില്‍ ഒരുക്കിയിരുന്ന ഫൈവ് സ്റ്റാര്‍ സൌകര്യങ്ങളുള്ള അഞ്ച് മുറികളിലാണ് ഇടപാടുകള്‍ നടത്തിയിരുന്നത്.

ആയിരങ്ങള്‍ മുതല്‍ പതിനായിരങ്ങള്‍ വരെ പ്രതിഫലമായി ഈടാക്കിയിരുന്നു. രാപകല്‍ ഭേദമില്ലാതെ ആളുകള്‍ വന്നുപോകുന്നത് നാട്ടുകാര്‍ പോലീസിനെ അറിക്കുകയായിരുന്നു.

തുടര്‍ന്ന് ഫോണിലൂടെ വിളിച്ച് കുടുക്കിയതിന് ശേഷമെത്തിയ പോലീസ് സംഘം വീടു വളഞ്ഞു പ്രതികളെ കുടുക്കി. റെയ്ഡില്‍ 61,000 രൂപയും നിരവധി സിം കാര്ഡുകളും മൊബൈല്‍ഫോണുകളും പതിനായിരങ്ങള്‍ വിലയുള്ള സൗന്ദര്യവര്‍ദ്ധക വസ്തുക്കളും വസ്ത്രങ്ങളും ഉത്തേജക മരുന്നുകളും കണ്ടെടുത്തു. വൈദ്യപരിശോധനക്ക് വിധേയമാക്കി ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കും

വെബ്ദുനിയ വായിക്കുക