അമേരിക്ക തൊഴിലില്ലായ്മ കയറ്റുമതി ചെയ്യും: തോമസ് ഐസക്ക്

ചൊവ്വ, 9 നവം‌ബര്‍ 2010 (16:42 IST)
അമേരിക്കയിലെ തൊഴിലില്ലായ്മ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാനുള്ള പരിശ്രമമാണ് ഇന്ത്യാസന്ദര്‍ശനത്തിലൂടെ യു എസ് പ്രസിഡന്‍റ് ബരാക് ഒബാമ നടത്തിയതെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്ക്. ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് എല്‍ ഡി എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്ത് വികസിത രാജ്യങ്ങളില്‍ അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മയുള്ളത്. ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും തടവുകാരനായി മാറിയ ഒബാമയ്ക്ക് ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയുന്നില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു.

നിത്യഹരിത വിപ്ലവം എന്ന പുതിയ പ്രഖ്യാപനം രാജ്യത്തെ കാര്‍ഷിക വ്യവസ്ഥയെ കുത്തക ബഹുരാഷ്ട്ര കമ്പനികള്‍ക്ക് അടിയറ വയ്ക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും തോമസ് ഐസക്ക് പറഞ്ഞു. ഭോപ്പാല്‍ ദുരന്തത്തിന് ഇരയായവര്‍ക്കു നല്‍കേണ്ട നഷ്ടപരിഹാരം സംബന്ധിച്ച് ഒരക്ഷരം പരാമര്‍ശിക്കാന്‍ ഒബാമ തയ്യാറായിട്ടില്ലെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.

വെബ്ദുനിയ വായിക്കുക