2015ന് ശേഷം ഏറ്റവുമധികം ശിശുമരണം റിപ്പോര്‍ട്ട് ചെയ്തത് ഈ വര്‍ഷമാണെന്നാണ് വിവരം. ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളില്‍ ആറെണ്ണവും ഹൃദയവാല്‍വ്, അന്നനാളം, ശ്വാസകോശം തുടങ്ങിയവയ്ക്കുണ്ടാകുന്ന തകരാറു മൂലമാണ്.
അട്ടപ്പാടിയിലെ ആദിവാസിവിഭാഗങ്ങള്‍ക്കിടയിലെ ശിശുമരണം കൂടുതലും ജനനവൈകല്യം മൂലമാണെന്നും റിപ്പോര്‍ട്ടുണ്ട്. ആദിവാസികള്‍ക്കിടയിലെ ആരോഗ്യ പ്രശ്‌നങ്ങളും പോഷകാഹാരക്കുറവുകളും പരിഹരിക്കാന്‍ ഒട്ടേറെ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. എന്നിട്ടും ശിശുമരണങ്ങള്‍ കുറയ്ക്കാന്‍ കഴിയുന്നില്ല എന്നു വേണം പറയാന്‍. ഇതുസംബന്ധിച്ച് ഗൗരവമായ പഠനങ്ങള്‍ ആവശ്യമാണെന്ന് നോഡല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ പ്രഭുദാസ് പറഞ്ഞു.