അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

ചൊവ്വ, 28 മെയ് 2013 (19:53 IST)
PRO
PRO
അട്ടപ്പാടിയില്‍ പോഷകാഹാരക്കുറവുമൂലം ഒരു കൂട്ടി കൂടി മരിച്ചു. പലകയൂര്‍ ഊരിലെ വീരസ്വാമി -ലക്ഷ്മി ദമ്പതികളുടെ നാലുമാസം പ്രായമുള്ള മകള്‍ ശരണ്യയാണ് മരിച്ചത്.

കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് അട്ടപ്പാടിയിലെത്തിയിരുന്നു. ആദിവാസി ക്ഷേമത്തിനായി സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുന്നുണ്ട്. എന്നാലിത് ശരിയായ വിധത്തില്‍ ആദിവാസികളിലേക്ക് എത്തിക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടികളെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോഷകാഹാരക്കുറവ് മൂലം അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ തുടര്‍ക്കഥയായ സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദര്‍ശനം. നെല്ലിപ്പതി ഊര്, അഗളി പ്രാഥമികാരോഗ്യകേന്ദ്രം, കടമ്പാറ ഊര്, കോട്ടത്തറ ട്രൈബല്‍ആശുപത്രി എന്നിവിടങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. അഗളി ഐടിഡിപി ഓഫീസില്‍ അധികൃതരുമായി മന്ത്രി ചര്‍ച്ച നടത്തി.

വെബ്ദുനിയ വായിക്കുക