എന്നാല്‍ സന്ദേശപ്രകാരം ചൊവ്വാഴ്ച തപാല്‍ അധികൃതര്‍ സമ്മാനപ്പൊതിയുമായി യുവാവിനെ തേടിയെത്തി. സമ്മാനപ്പൊതി ലഭിക്കണമെങ്കില്‍ 3250 രൂപ അടയ്ക്കമെന്ന് അവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പണം കടം വാങ്ങി സമ്മാനപ്പൊതി സ്വന്തമാക്കി. എന്നാല്‍ പൊതി തുറന്നതോ യുവാവ് ഞെട്ടി തരിച്ച് പോയി. 50 രൂപ മാത്രം വില വരുന്ന വിഗ്രഹങ്ങളും കുറച്ചു തകിടുകളുമാണ് പെട്ടിക്കുള്ളില്‍ ഉണ്ടായിരുന്നത്.
സമ്മാനപ്പൊതിയില്‍ കണ്ട ഫോണ്‍ നമ്പറില്‍ യുവാവ് വിളിച്ചു. സമ്മാനപ്പൊതി മാറിപ്പോയെന്നും പണം തിരിച്ചുനല്‍കാമെന്നുമായിരുന്നു അവരുടെ മറുപടി. വീണ്ടും ഇതേ നമ്പറിലേക്കു വിളിച്ചപ്പോള്‍ ആരും ഫോണ്‍ എടുത്തില്ല. ഫസ്റ്റ് ആധുനിക് ഗിഫ്റ്റ്‌സ് ദില്ലി എന്ന മേല്‍വിലാസത്തില്‍ നിന്നാണ് സമ്മാനപ്പൊതി എത്തിയത്. പൊലീസില്‍ പരാതി ന്‍ല്‍കിയെങ്കിലും കാര്യമില്ലെന്ന് പറഞ്ഞ അവര്‍ യുവാവിനെ തിരിച്ചയച്ചു.