അച്ഛന്‍ പിള്ളയ്ക്കും മകന്‍ പിള്ളയ്ക്കും പദവി നല്‍കരുത്: വി എസ്
തിങ്കള്‍, 27 മെയ് 2013 (12:20 IST)
PRO
PRO
കെ ബി ഗണേഷ് കുമാറിനെ വീണ്ടും മന്ത്രിയാക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. അത് യു ഡി എഫ് സര്‍ക്കാരിന്റെ പരിശുദ്ധി നഷ്ടപ്പെടുത്തുമെന്നും വി എസ് ചൂണ്ടിക്കാട്ടി.
അധികാരത്തില്‍ തുടരാന്‍ എന്ത് നാണംകെട്ട കളിക്കും വഴങ്ങുന്ന യുഡിഎഫ് സര്‍ക്കാര്‍ മരണവീടു പോലെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിനു മുന്‍പില്‍ നടക്കുന്ന എല്‍ഡിഎഫ് സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി എസ്.
അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ബാലകൃഷ്ണപിള്ളയ്ക്ക് ക്യാബിനറ്റ് പദവി നല്‍കുകയാണ്. ഭാര്യയെ തല്ലിയ കേസില്‍ പ്രതിയായ ഗണേഷ് കുമാറിനെ വീണ്ടും മന്ത്രിസ്ഥാനത്ത് എത്തിക്കാന്‍ ഒരുങ്ങുന്നു. അച്ഛന്‍ പിള്ളയ്ക്കും മകന്‍ പിള്ളയ്ക്കും പദവി നല്‍കുന്നത് സര്‍ക്കാരിന്റെ പരിശുദ്ധി നഷ്ടപ്പെടുത്തുമെന്ന് വി എസ് കൂട്ടിച്ചേര്‍ത്തു.