അങ്ങേയറ്റം സ്ത്രീവിരുദ്ധവും സാമൂഹ്യ വിരുദ്ധവുമായ പ്രസ്താവനയാണ് പി സി ജോര്‍ജ് നടത്തിയത്, അദ്ദേഹത്തിനെതിരെ നടപടി വേണം: വിമണ്‍ ഇന്‍ സിനിമ കളക്ടീവ്

ബുധന്‍, 2 ഓഗസ്റ്റ് 2017 (08:30 IST)
കൊച്ചിയില്‍ ആക്രമണത്തിനിരയായ യുവനടിയെ ആക്ഷേപിച്ച പി സി ജോര്‍ജ് എംഎല്‍എയ്ക്കെതിരെ സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മ വിമണ്‍ ഇന്‍ സിനിമ കളക്ടീവ്.  പി സി ജോര്‍ജിനെതിരെ നടപടി സ്വീകരിക്കാന്‍ സ്പീക്കര്‍ തയ്യാറാകണം. താന്‍ നേരിട്ട ആക്രമണത്തെ കുറിച്ച് പരാതിപ്പെടുകയും അതിനെ അതിജീവിച്ച് സധൈര്യം മുന്നോട്ട് വരികയും ചെയ്ത തങ്ങളുടെ സഹപ്രവര്‍ത്തകയെ എല്ലാവരും ആദരവോടെ നോക്കിക്കാണുന്ന പശ്ചാത്തലത്തിലാണ് പി സി ജോര്‍ജിന്റെ ഈ പരാമര്‍ശമുണ്ടായത്. ഒരു നിയമസഭാ സാമാജികനില്‍ നിന്ന് അങ്ങേയറ്റം സ്ത്രീവിരുദ്ധവും സാമൂഹ്യ വിരുദ്ധവുമായ ഇത്തരമൊരു പ്രസ്താവന ഉണ്ടായതില്‍ രാഷ്ട്രീയ കേരളം ലജ്ജിക്കേണ്ടതാണെന്ന് വിമണ്‍ ഇന്‍ കളക്ടീവ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.  
 
ഫേ‌സ്ബുക്ക് പോസ്റ്റ് വായിക്കാം:

വെബ്ദുനിയ വായിക്കുക