അടിസ്ഥാന വിവരങ്ങള്‍ അല്പം ചരിത്രം സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍ ഹോട്ടലുകള്‍ ആശുപത്രികളും ആതുരാലയങ്ങളും അറിഞ്ഞിരിക്കേണ്ട ഫോണ്‍ നന്പറുകള്‍ ഗതാഗതം
അടിസ്ഥാനവിവരങ്ങള്‍ വിസ്തൃതി (ചതുരശ്ര കിലോമീറ്ററില്‍) 2203 ജനസംഖ്യ 18,28,000 പുരുഷന്മാര് 9,13,000 സ്ത്രീകള്‍ 9,15,000 ജനസാന്ദ്രത(ചതുരശ്രകിലോമീറ്ററിന്) 830
ഗതാഗതം
റെയിവേ: സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ നിന്ന് രണ്ടു കിലോമീറ്ററകലെ പ്രധാന സ്റ്റേഷന് സ്ഥിതി ചെയ്യുന്നു. ഇവിടെ നിന്ന് രാജ്യത്തിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും സര്‍വ്വീസുകളുണ്ട്.
റോഡ് : റോഡ് കോട്ടയം ജില്ലയെ സംസ്ഥാനത്തിലെ മറ്റു പ്രദേശങ്ങളുമായി കൂട്ടിയിണക്കുന്നു.
ആകാശമാര്‍ഗ്ഗം : ഏറ്റവും അടുത്തു കിടക്കുന്ന വിമാനത്താവളം കൊച്ചിയാണ്. ദൂരം - 76 കി.മീ. തിരുവനന്തപുരം അന്തര്‍ദേശീയ വിമാനത്താവളം 160 കി.മി അകലെയാണുള്ളത്
അല്പം ചരിത്രം
ഒന്‍പതാം നൂറ്റാണ്ടില്‍ നിന്ന് 12ാം നൂറ്റാണ്ടിന്‍െറ ആരംഭഘട്ടം വരെ കോട്ടയം കുലശേഖര സാമ്രാജ്യത്തിനു കീഴിലായിരുന്നു. അതിനുശേഷം ഈ പ്രദേശം ഭരിച്ചിരുന്നത് തെക്കംകൂര്‍-വടക്കംകൂര്‍ രാജവംശമായിരുന്നു.
പതിനെട്ട;ം നൂറ്റാണ്ടോടെ ഈ പ്രദേശങ്ങള്‍ തിരുവിതാംകൂര്‍ രാജവംശത്തിനു കീഴിലായി. തിരുവിതാംകൂര്‍ രാജവംശത്തിലെ ഏറ്റവും പ്രബലനായ ഭരണാധികാരിയായിരുന്നു മാര്‍ത്താണ്ഡവര്‍മ്മ. മാര്‍ത്താണ്ഡവര്‍മ്മക്കു ശേഷം അധികാരമേറ്റെടുത്ത ധര്‍മ്മരാജാ കോട്ടയത്തെ ഒരു തന്ത്രപ്രധാനമായ പ്രദേശമാക്കി മാറ്റിയെടുത്തു. ടിപ്പുവിന്‍െറ പട മലബാര്‍ പ്രദേശത്തെ ആക്രമിച്ചപ്പോള്‍ പല നാട്ടുരാജാക്കന്മാര്ക്കും അഭയമരുളിയത് കോട്ടയമായിരുന്നു.
സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ ഒരു മുഖ്യപങ്കു വഹിച്ച കോട്ടയം, ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമായ വൈക്കം സത്യാഗ്രഹത്തിന് ആതിഥ്യമരുളി.
അടിസ്ഥാനവിവരങ്ങള്‍ വിസ്തൃതി (ചതുരശ്ര കിലോമീറ്ററില്‍) 2203 ജനസംഖ്യ 18,28,000 പുരുഷന്മാര് 9,13,000 സ്ത്രീകള്‍ 9,15,000 ജനസാന്ദ്രത(ചതുരശ്രകിലോമീറ്ററിന്) 830
ഗതാഗതം
റെയിവേ: സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ നിന്ന് രണ്ടു കിലോമീറ്ററകലെ പ്രധാന സ്റ്റേഷന് സ്ഥിതി ചെയ്യുന്നു. ഇവിടെ നിന്ന് രാജ്യത്തിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും സര്‍വ്വീസുകളുണ്ട്.
റോഡ് : റോഡ് കോട്ടയം ജില്ലയെ സംസ്ഥാനത്തിലെ മറ്റു പ്രദേശങ്ങളുമായി കൂട്ടിയിണക്കുന്നു.
ആകാശമാര്‍ഗ്ഗം : ഏറ്റവും അടുത്തു കിടക്കുന്ന വിമാനത്താവളം കൊച്ചിയാണ്. ദൂരം - 76 കി.മീ. തിരുവനന്തപുരം അന്തര്‍ദേശീയ വിമാനത്താവളം 160 കി.മി അകലെയാണുള്ളത്
സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍
കുമരകം :കോട്ടയം നഗരത്തില്‍ നിന്ന് പത്ത് കിലോമീറ്ററകലെ സ്ഥിതിചെയ്യുന്ന വേന്പനാട്ടു കായല്‍ ബോട്ടിംഗിന് അത്യുത്തമമാണ്.
ഭരണങ്ങാനം :അല്‍ഫോന്‍സ പുണ്യവാളത്തിയുടെ ഭൗതികാവശിഷ്ടം അടക്കം ചെയ്തിരിക്കുന്ന ഭരണങ്ങാനം കൃസ്ത്യാനികളുടെ പുണ്യസ്ഥലങ്ങളിലൊന്നാണ്.
ഇലവീഴ പൂഞ്ചിറ:മാങ്കുന്ന്, കുടയത്തൂര്‍മല, തോണിപ്പാറ തുടങ്ങിയ കുന്നുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന പൂഞ്ചിറ ട്രെക്കിംഗിന് അനുയോജ്യമായ ഒരു ഭൂപ്രദേശമാണ്.
വൈക്കം :കോട്ടയം നഗരത്തില്‍ നിന്ന് 40 കി.മീറ്ററകലെ സ്ഥിതി ചെയ്യുന്ന വൈക്കത്തന്പലം വളരെ പ്രസിദ്ധമാണ്. ഇവിടത്തെ പന്ത്രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം അവസാന നാളിലെ ആറാട്ടും ഒട്ടനവധി ഭക്തരെ ആകര്‍ഷിക്കുന്നു.
മാന്നാനം :ചാവറ കുരിയാക്കോസ് ഏലിയാസച്ചന്‍െറ ഭൗതികാവശിഷ്ടം അടക്കം ചെയ്യപ്പെട്ടിരിക്കുന്ന മാന്നാനം സെന്റ് ജോസഫ് പള്ളി ഒട്ടനവധി വിശ്വാസികള്‍ സന്ദര്‍ശിക്കുന്ന സ്ഥലമാണ്