കേരള ജനതയ്ക്ക് ഇന്നുള്ളതില്‍ എറ്റവും ജനകീയ പ്രതീക്ഷയുള്ള നേതാവാര് എന്ന ചോദ്യത്തിന് ഒത്ധ ഉത്തരം മാത്രമാണ് - വി.എസ്. അച്യുതാനന്ദന്‍. വി.എസ്. എന്ന രണ്ടക്ഷരം മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് അണികള്‍ക്കൊപ്പം പൊതുജനവും നെഞ്ചേറ്റുന്നത് അദ്ദേഹം പുലര്‍ത്തുന്ന നിസ്വാര്‍ത്ഥ നിലപാടുകള്‍ക്കുള്ള അംഗീകാരമാണ്.
പാര്‍ട്ടിയിലെ കര്‍ക്കശ നിലപാടുകാരനായി അറിയപ്പെടുന്ന വി.എസ്. കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയുടെ കാലത്താണ് ഏറെ ജനകീയനായി മാറിയത്. മതികെട്ടാന്‍ വനം കൈയ്യേറ്റം, മറയൂര്‍ ചന്ദനക്കൊള്ള, ഐസ്ക്രീം പാര്‍ലര്‍, കവിയൂര്‍-കിളിരൂര്‍ സ്ത്രീ പീഡനങ്ങള്‍ തുടങ്ങി സമൂഹ മനസാക്ഷിയെ ബാധിച്ച എല്ലാ വിഷയങ്ങളിലും ഒത്ധ പോരാളിയെ പോലെ വി.എസ്. എത്തി. മുന്‍ സര്‍ക്കാറിന്‍റെ നയ വൈകല്യങ്ങള്‍ക്കെതിരെയും നിയമസംഹിത വെല്ലുവിളിച്ച് മുന്നേറിയ ഭരണക്കോമരങ്ങളെയും വെല്ലുവിളിച്ച് മുന്നേറിയ പോരാളിയായ വി.എസ്. തേരാളിയാവുന്പോള്‍ അദ്ദേഹത്തെ കാത്തിരിക്കുന്നത് പൂമെത്തയല്ല.
പാര്‍ട്ടിയിലെ പിണറായി സഖ്യത്തിനെതിരായ നിലപാടുകള്‍ തുടത്ധന്നതിനൊപ്പം തന്നെ മന്ത്രിസഭയില്‍ പിണറായി പക്ഷം ഉള്‍പ്പെടുത്തിയ വേലിക്കെട്ടുകള്‍ വി.എസ്. എങ്ങനെ മറികടക്കും എന്നതാണ് ഇന്നുള്ള ഏറ്റവും വിലപിടിപ്പുള്ള ചോദ്യം. രാഷ്ട്രീയ ഇന്നിംഗ്സിലെ ഏറ്റവും വെല്ലുവിളിയാര്‍ന്ന ഇന്നിംഗ്സ് എണ്‍പത്തിമൂന്നുകാരനായ വി.എസ്. എങ്ങനെ മറികടക്കും എന്നതും രാഷ്ട്രീയ കേരളം കൗതുകത്തോടെ ഉറ്റുനോക്കുന്നു.
തെരഞ്ഞെടുപ്പ് വേളയില്‍ വികസനവിരോധിയെന്ന് എതിരാളികള്‍ വിമര്‍ശിച്ച വി.എസ്സിന് സ്മാര്‍ട്ട് സിറ്റി കരാര്‍ ഉള്‍പ്പൈടെയുള്ള വികസനകരാറുകളും കീറാമുട്ടിയാവുമെന്നാണ് പൊതുവേ വിലയിത്ധത്തപ്പെടുന്നത്. വികസന വിരോധിയെന്ന ദുര്‍പ്പേത്ധ മാറ്റി വികസന സഹയാത്രികന്‍ എന്ന പൊന്‍കിരീടം വി.എസ്. ഏടുത്തണിയുമെന്ന് അദ്ദേഹത്തിന്‍റെ എതിരാളികള്‍ പോലും വിശ്വസിക്കുന്നു.
1923 ഒക്ടോബര്‍ 20 ന് നോര്‍ത്ത് പുന്നപ്ര വേലിക്കകത്തു വീട്ടില്‍ ശങ്കരന്‍റെയും അക്കമ്മയുടെയും മകനായാണ് വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസ്. ജനിക്കുന്നത്. പറവൂര്‍, കളര്‍കോട്, പുന്നപ്ര സ്കൂളുകളില്‍ എഴാം ക്ളാസ് വരെ പഠിച്ച വി.എസ്. 1940 മുതല്‍ തൊഴിലാളി ജീവിതവും കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനവും ആരംഭിച്ചു.
1952 ല്‍ പാര്‍ട്ടിയുടെ ആലപ്പുഴ ഡിവിഷന്‍ സെക്രട്ടറിയായി. 1959ല്‍ പാര്‍ട്ടി ദേശീയ സമിതി അംഗമായി. ദേശീയ തലത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ മാര്‍ക്സിസ്റ്റ് വിഭാഗത്തിനൊപ്പം ഇറങ്ങി വന്നവരില്‍ ജീവിച്ചിരിക്കുന്ന ഏക മലയാളിയാണ് വി.എസ്. 1964 ല്‍ പാര്‍ട്ടി പിളര്‍ന്നതോടെ സി.പി.എം കേന്ദ്ര കമ്മറ്റി അംഗമായി.
1980 മുതല്‍ മൂന്ന് തവണ സംസ്ഥാന സെക്രട്ടറിയായ വി.എസ്. 1986 ല്‍ സി.പി.എം. പോളിറ്റ് ബ്യൂറോ അംഗമായി. എട്ട് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് അതില്‍ അഞ്ചിലും വിജയം നേടിയ വി.എസ്. രണ്ട് തവണ പ്രതിപക്ഷ നേതാവായി.
ആലപ്പുഴ മെഡിക്കല്‍ കോളെജ് റിട്ട. ഹെഡ് നേഴ്സ് വസുമതിയാണ് ഭാര്യ. ഡോ. വി.വി. ആശ(രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോ ടെക്നോളജി ശാസ്ത്രജ്ഞ), വി.എ.അത്ധണ്‍ കുമാര്‍(ഐ.എച്ച്. ആര്‍.ഡി. ജോയിന്‍റ് ഡയറക്ടര്‍) എന്നിവര്‍ മക്കള്‍.