ഭദ്രമായി പൂട്ടിവക്കാം, വാട്ട്‌സ്‌ആപ്പ് മറ്റാരെങ്കിലും തുറക്കും എന്ന പേടി വേണ്ട !

വ്യാഴം, 15 ഓഗസ്റ്റ് 2019 (12:33 IST)
പാറ്റേർണോ, പാസ്‌വേർഡോ മനസിലാക്കി ആരെങ്കിലും നമ്മുടെ വാട്ട്‌സ് ‌ആപ്പ് മറ്റാരെങ്കിലും തുറക്കുമോ എന്ന ഭയം ഇനി വേണ്ട. നിങ്ങളുടെ വിരലടയാളം ഇല്ലാതെ ഇനി വാ‌ട്ട്‌സ് ആപ്പ് തുറക്കാനാകില്ല. ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷ നൽകുന്നതിനായി ഫിംഗർ പ്രിന്റ് സ്കാനിംഗ് ഫീച്ചർ കൊണ്ടുവന്നിരിക്കുകയാണ് വാട്ട്‌സ് ആപ്പ്..
 
സംവിധാനം നേരത്തെ തന്നെ വാട്ട്‌സ് ആപ്പ് ഐഒഎസ് പതിപ്പിൽ
കൊണ്ടുവന്നിരുന്നു. ഇത് ഉടൻ തനെ മറ്റു പതിപ്പുകളിലേക്കും എത്തും. ലോക്ക് ആയിരിക്കുമ്പോൾ തന്നെ നോട്ടിഫിക്കേഷനിലൂടെ സന്ദേശങ്ങൾക്ക് മറുപടി നൽകാനും, വാട്ട്‌സ് കോളുകൾ സ്വീകരിക്കാനും സാധിക്കും. ഇത് ഒഴിവാക്കണം എന്നാണെങ്കിൽ നോട്ടിഫിക്കേഷൻ സെറ്റിംഗ്‌സ്സിൽ മാറ്റം വരുത്തിയാൽ മതി.
 
വാട്ട്‌സ് ആപ്പിൽ ഫിംഗർപ്രിന്റ് സെൻസർ ഉപയോഗപ്പെടുത്തുന്നതിനായി സെറ്റിംഗ്സിനുള്ളിൽ അക്കൌണ്ട് പ്രൈവസി സെറ്റിംഗിസിൽ യൂസ് ഫിംഗർപ്രിന്റ് അൺലോക്ക് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ മതി. അയച്ച സന്ദേശം എത്ര തവണ ഫോർ‌വേർഡ് ചെയ്യപ്പെട്ടു എന്നറിയുന്നതിനായി മെസേജ് ഫോർ‌വേർഡ് ഇൻഫോ എന്ന സംവിധാനവും വാട്ട്‌സ് ആപ്പ് പുതുതായി കൊണ്ടുവരുന്നുണ്ട്. .

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍